
പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുത്; ജന്മദിനത്തിന് അമിത ആഘോഷങ്ങള്‍ വേണ്ടെന്ന് സ്റ്റാലിന്‍
ആഘോഷങ്ങളില്‍ കൂടുതല്‍ പണം ചെലവാക്കാന്‍ പാടില്ലെന്നും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്നും പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ആഘോഷപരിപാടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്താനും ദ്രാവിഡ മുദ്രാവാക്യം മുഴക്കാനും നിര്‍ദേശിച്ച സ്റ്റാലിന്‍ നിര്‍ധനരായവര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് സ്റ്റാലിന്റെ പിറന്നാള്‍. സംസ്ഥാനമൊട്ടാകെ ആഘോഷങ്ങള്‍ നടത്താനാണ് ഡി.എം.കെ. ഒരുങ്ങുന്നത്. ചെന്നൈയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ്, ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.