
പള്ളിയോടം മറിഞ്ഞ് കാണാതായവർക്കുവേണ്ടി തിരച്ചിൽ: വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: പമ്പയാറ്റിൽ വള്ളംകളിക്കിടെ പള്ളിയോടം മറിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിലിനായി നേവിയുടെ സഹായം തേടിയെന്ന് രമേശ് ചെന്നിത്തല. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്‍റെ മകൻ ആദിത്യന്‍, രാകേഷ് എന്നിവരും മറ്റൊരാളെയുമാണ് കാണാതായത്. പ്ലസ് ടു വിദ്യാർഥിയായ ആദിത്യന്‍റെ മൃതദേഹം പിന്നീട് കണ്ടെത്തി. വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം.
പമ്പയാറ്റിലെ നീരൊഴുക്ക് ശക്തമാണെന്നും ഇത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നും സജി ചെറിയാൻ എംഎൽഎ പറഞ്ഞു. അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ അമ്പതോളം പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപെട്ടവർക്കായി തിരച്ചിൽ തുടരുന്നു. ഫിർഫോഴ്‌സ് സംഘവും എം ൽ എ സജി ചെറിയാൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ അപകടസ്ഥലത്തുണ്ട്.