പരാതി നല്‍കാനെത്തിയ ആളെ മര്‍ദിച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടിയെടുക്കാന്‍ നിര്‍ദേശം

പരാതി നല്‍കാനെത്തിയ ആളെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടു. 2021 മാര്‍ച്ചില്‍ കൊല്ലം പുനലൂര്‍ സ്വദേശിയായ കെ. രാജീവിനെ മര്‍ദിച്ച തെന്മല സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഡി. ശാലുവിനെതിരെയാണ് നപടിയെടുക്കാന്‍ ഉത്തരവിട്ടത്.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അനുവദിച്ചുകിട്ടിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ ബന്ധുവിനെതിരെ പരാതി നല്‍കാനായി തെന്മല പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു രാജീവിനെ എസ്.ഐ മര്‍ദിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പോയ രാജീവിനെ ആശുപത്രി മുറ്റത്തുനിന്ന് കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്യുകയും സ്റ്റേഷനിലെത്തിച്ച് വെയിലത്ത് നിര്‍ത്തുകയും ചെയ്തു. തന്നെ പോലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ രാജീവ് റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ പോലീസ് ഉദ്യോ?ഗസ്ഥര്‍ നശിപ്പിച്ചു കളഞ്ഞു.

ഇതിനിടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. സ്റ്റേഷനില്‍ വെച്ച് രാജീവിനെ മര്‍ദിച്ച സി.ഐ വിശ്വംഭരനെ സര്‍വീസില്‍ നിന്ന് ആദ്യമേ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, മര്‍ദനത്തിന് കൂട്ടുനിന്ന ശാലുവിനെ സംരക്ഷിക്കാനായിരുന്നു ഉദ്യോ?ഗസ്ഥര്‍ ശ്രമിച്ചത്.

Leave a Reply

Your email address will not be published.

Previous post പുതിയ പാര്‍ലമെന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ചെങ്കോല്‍ സ്ഥാപിച്ചു
Next post പാര്‍ലമെന്റ് കെട്ടിടം ആലേഖനം ചെയ്ത 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി