പരസ്യമായി നടിയുടെ കാല് മസാജ് ചെയ്തും , വിരലുകള്‍ വായിലിട്ടും : രാം ഗോപാല്‍ വര്‍മ്മ

തൻ്റെ സിനിമകളുടെ പ്രൊമോഷന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് രാം ഗോപാല്‍ വര്‍മ്മ. തെലുങ്കിലെ മുന്‍നിര നടിയായ ആശുവിനൊപ്പമുള്ള ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. വീഡിയോയില്‍ രാം ഗോപാല്‍ വര്‍മ്മ നടിയുടെ കാല്‍ തിരുമ്മുന്നതും വിരലുകള്‍ വായിലിടുന്നതുമെല്ലാം കാണാം.
നടി സോഫയിലും രാം ഗോപാല്‍ വര്‍മ്മ നിലത്തുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്ത് അദ്ദേഹം നടിയുടെ കാല്‍ മസാജ് ചെയ്ത് കൊടുക്കുന്നുണ്ട്.
ഇരുവരും ഒരുമിച്ച് ചെയ്ത പുതിയ ചിത്രമാണ് ഡെയിഞ്ചറസ്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അദ്ദേഹം ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഡിസംബര്‍ 6ന് രാത്രി 9.30നാണ് വീഡിയോ പുറത്തുവന്നത്. ഇതിന് തൊട്ടുമുമ്പായി ‘ഡെയ്ഞ്ചറസായ ഞാന്‍ ഇരട്ടി ഡെയ്ഞ്ചറായ ആശു റെഡ്ഡിക്കൊപ്പം’ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടുള്ള ഒരു ചിത്രം രാം ഗോപാല്‍ വര്‍മ്മ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous post ഷാരോണ്‍ വധക്കേസ്: ‘കുറ്റം സമ്മതിച്ചത് പൊലീസിന്റെ സമ്മര്‍ദം മൂലം’; മൊഴിമാറ്റി ഗ്രീഷ്മ
Next post അച്ചടക്കമില്ലായ്മ അനുവദിക്കില്ല; ഹിമാചല്‍ തോല്‍വിയില്‍ വിമതരുടെ പങ്കിനെക്കുറിച്ച് ജെ പി നദ്ദ