
പബ്‌ജി കളിക്കുന്നത് വിലക്കിയതിന് 16 വയസുകാരൻ അമ്മയെ വെടിവെച്ച കൊന്നു മൃതദേഹത്തിന് 3 ദിവസം കാവലിരുന്നു
ലക്‌നൗ : പബ്‌ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് അമ്മയെ 16 കാരൻ വെടിവെച്ച് കൊന്ന് മൂന്നു ദിവസം മൃതദേഹത്തിന് കാവലിരുന്നു . കഴിഞ്ഞ തിങ്കളാഴ്ചയാണ് 16 കാരൻ അമ്മയെ വെടിവെച്ച് കൊന്നത് . കുട്ടിയുടെ പിതാവിന്റെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ചാണ് അമ്മയുടെ തലയിൽ വെടി വെച്ചത്. വീട്ടിൽ ഉണ്ടായിരുന്ന സഹോദരിയെ മറ്റൊരു റൂമിൽ പൂട്ടിയിട്ടു .
പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിനാൽ രോഷാകുലനായ മകൻ സൈനിക ഉദ്യോഗസ്ഥനായ പിതാവിന്റെ ലൈസൻസ് ഉള്ള തോക്കുപയോഗിച്ചു വെടിവെക്കുകയായിരുന്നു . തലയിൽ വെടി കൊണ്ട 40 കാരി തൽക്ഷണം മരിച്ചു . മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വരാതെയിരിക്കാൻ റൂംഫ്രഷ്നെർ ഉപയോഗിച്ചുവെന്നും മൂന്നാം ദിവസം അവിടെ ജോലിക്ക് എത്തിയ ഇലെക്ട്രിഷൻ ആണ് കൊലപാതകം പോലീസിൽ അറിയിച്ചതെന്നും പോലീസ് പറഞ്ഞു .
ഇന്ത്യ ചൈനയും തമ്മിലുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയിൽ പബ്‌ജി നിരോധിച്ചിരുന്നു. എന്നാൽ ദക്ഷിണകൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ബാറ്റ്‌ലെ ഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എന്ന പേരിൽ പബ്‌ജി ഇന്ത്യയിൽ പ്രചാരത്തിലുണ്ട് .
