‘പത്താന്‍’ വിലക്കണം; ഷാറൂഖ് ചിത്രത്തിനെതിരെ മധ്യപ്രദേശിലെ ഉലമ ബോർഡും ബിജെപി യും

വിവാദമായ ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ ബിജെപി നേതാക്കൾക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത്. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.

പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.

Leave a Reply

Your email address will not be published.

Previous post കശാപ്പുകാരൻ പരാമ‌ർശം; പാക് വിദേശകാര്യ മന്ത്രിക്കെതിരെ ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന്
Next post കപ്പുയർത്തി മെസ്സിപ്പട