‘പഠാന്’ തിരിച്ചടി, വിവാദ​ഗാനത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്

പഠാൻ സിനിമയിലെ വിവാദമായ ​ഗാനരം​ഗത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്. മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പ് പ്രദർശനത്തിനുമുമ്പ് കൈമാറാൻ അണിയറപ്രവർത്തകരോട് നിർദേശിച്ചു. ജനുവരി 25-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.

​ഗാനരം​ഗത്തിലുൾപ്പെടെ മാറ്റങ്ങൾ വേണമെന്നാണ് സി.ബി.എഫ്.സി. ചെയർമാൻ പ്രസൂൻ ജോഷി നിർദേശിച്ചിരിക്കുന്നത്. ഡിസംബർ 12-നാണ് പഠാനിലെ ബേഷരം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയത്. എന്നാൽ വലിയ വിവാദമാണ് ​ഗാനവുമായി ബന്ധപ്പെട്ട് ഉയർന്നത്. ചിത്രത്തിലെ നായികയായ ദീപികാ പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനിയാണ് ​ഗാനരം​ഗത്തിൽ ഒരിടത്ത് ധരിച്ചിരിക്കുന്നത് എന്നതാണ് വിവാദത്തിന് കാരണം.

ബേഷരം രം​ഗ് എന്ന ​ഗാനം റിലീസായ ദിവസംമുതൽ ​പാട്ടിനെതിരെ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. മധ്യപ്രദേശിലാണ് ​ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുൾപ്പെടെ നിരവധി പേരാണ് ബേഷരം രം​ഗിനെതിരെ രം​ഗത്തെത്തിയത്.

Leave a Reply

Your email address will not be published.

Previous post രാഹുല്‍ഗാന്ധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് സി ആർ പി എഫ്
Next post യു കെ യിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍