പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗറാണ് വധു. ചണ്ഡിഗഡിലെ മന്നിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് ഗുർപ്രീത് കൗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൂടാതെ അടുത്ത സുഹൃത്തുക്കളും പാർട്ടി നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുർപ്രീതും ഭഗവന്ത് മന്നിനായി പ്രചരണ രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ വ്യക്തിയാണ് ഭഗവന്ത് മൻ. 6 വർഷം മുൻപ് വിവാഹമോചിതനായ മന്നിന്റെ രണ്ടാം വിവാഹമാണിത്.

Leave a Reply

Your email address will not be published.

Previous post പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതൽ: ഓഗസ്റ്റ് 17-ന് ക്ലാസ് ആരംഭിക്കും.
Next post ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് കൊല്ലപ്പെട്ടു .