
പഞ്ചാബില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷാവീഴ്ച്ചയുണ്ടായെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി
ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സുരക്ഷാവീഴ്ച്ചയുണ്ടായെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന് കൈമാറി.
പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ ഫിറോസ്പൂര്‍ എഎസ് പിക്ക് വലിയ പിഴവ് സംഭവിച്ചെന്നാണ് വിദഗ്ദ്ധസമിതി വിലയിരുത്തുന്നത്. പ്രധാനമന്ത്രി എത്തുന്ന സ്ഥലത്ത് വെണ്ട മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ എ എസ് പി വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബിലെ സുരക്ഷാ വീഴ്ച്ചയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള ബ്ലൂ ബുക്ക് പരിഷ്കരിക്കണമെന്നും വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയപ്പോള്‍ 20 മിനിറ്റോളം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ നിര്‍ത്തിയിടേണ്ടി സാഹചര്യം കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു.
ലോയേഴ്സ് വോയ്സ് എന്ന സംഘടന സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കുന്നതിന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയെ കോടതി നിയോഗിച്ചത്.