
നെടുമങ്ങാട് ശൈശവ വിവാഹം : 4 പേർക്കെതിരെ കേസ്
നെടുമങ്ങാട്ട് പീഡനത്തിനിരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ടു തന്നെ ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കൂടി കേസെടുത്തു. വരന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസ്. വിവാഹത്തില്‍ പങ്കെടുത്തവരെയും പ്രതി ചേര്‍ത്തു.
നെടുമങ്ങാട് പനവൂരില്‍ ഡിസംബര്‍ 18 നായിരുന്നു വിവാഹം. പീഡനക്കേസില്‍ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം കേസ് ഒഴിവാക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് പീഡിപ്പിച്ച കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ്, പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് അല്‍ അമീര്‍, വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അന്‍വര്‍ സാദത്ത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നാലു മാസം മുന്‍പ് പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ നല്കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെയും കൊണ്ട് അല്‍ അമീര്‍ മലപ്പുറത്തേക്ക് നാടുവിട്ടപ്പോള്‍ വീട്ടുകാര്‍ പരാതി നല്കിയെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അല്‍ അമീറിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെക്കൊണ്ട് ഈ മാസം 18-ന് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് ശൈശവ വിവാഹത്തിന് കേസെടുത്തത്.
Greetings! Very helpful advice within this article! Its the little changes that produce the most significant changes. Thanks for sharing!