നി​യ​മ​സ​ഭ​യി​ൽ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ അ​ഞ്ചാം സ​മ്മേ​ള​നം ഇ​ന്ന് തു​ട​ങ്ങി​യ​തി​നി​ടെ യു​വ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത് ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച്. ഷാ​ഫി പ​റ​മ്പി​ല്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, സ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധ സൂ​ച​ന​യെ​ന്നോ​ണം ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​ത്.രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ അടിയന്തര പ്രമേയത്തിന് ടി. സിദ്ധിഖ് എംഎൽഎ നോട്ടീസ് നൽകി.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​തു മു​ത​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്നാ സു​രേ​ഷ് മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ സ​ഭ​യെ പ്ര​ക്ഷു​ബ്ധ​മാ​ക്കും. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്നാ സു​രേ​ഷ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ എ​ന്തു മ​റു​പ​ടി പ​റ​യും എ​ന്ന​താ​യി​രി​ക്കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​ദ്ധ.

രാ​ഹു​ലി​ന്‍റെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​ത് സം​ബ​ന്ധി​ച്ച് സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ണ്ട​യാ​ണ് സി​പി​എം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം പ്ര​തി​പ​ക്ഷം ഇ​തി​നോ​ട​കം ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞു.

Leave a Reply

Your email address will not be published.

Previous post വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി : ജാമ്യത്തിൽ വിടും
Next post ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി