
നിന്നെ ഞങ്ങൾ വച്ചേക്കില്ല; യൂത്ത് കോണ്‍ഗ്രസുകാർ കൊല്ലാൻ പാഞ്ഞടുത്തുവെന്ന് എഫ്ഐആർ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസ്. “നിന്നെ ഞങ്ങൾ വച്ചേക്കില്ല” എന്ന് ആക്രോശിച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തെന്നാണ് എഫ്ഐആര്‍. വലിയതുറ പോലീസാണ് കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ അനിലിന്റെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചപ്പോൾ ഇരുവരും ചേർന്ന് തന്നെ ആക്രമിച്ചുവെന്നാണ് അനിൽ മൊഴി നൽകിയിരിക്കുന്നത്.
രാഷ്ട്രീയ വൈരാഗ്യം മുൻനിർത്തി മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസ് റിപ്പോർട്ട്. വിമാനജോലിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് പ്രതിഷേധക്കാർ മുഖ്യമന്ത്രിക്ക് നേരെ ചെന്നതെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
