നിങ്ങളുടെ സ്നേഹം എനിക്ക് ലഭിച്ചു, ആരാധകർക്ക് വിഡിയോ സന്ദേശവുമായി വിക്രം

ആരാധകർക്ക് സ്പെഷ്യൽ വിഡിയോ സന്ദേശവുമായി നടൻ വിക്രം. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായും വിക്രം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തെന്നിന്ത്യൻ നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിക്രമിന്റെ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്.

‘വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും പ്രത്യേകമായ നന്ദി’- വിക്രം വിഡിയോയിൽ പറഞ്ഞു. വിഡിയോ പങ്കുവച്ച് ആരാധകരും സമൂഹ മാധ്യമങ്ങളിൽ ചിയാന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ്.

ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന് മകൻ ധ്രുവ് വിക്രമും രം​ഗത്തുവന്നു.

Leave a Reply

Your email address will not be published.

Previous post ഉദയ്പൂർ കൊലപാതകം ദുരൂഹം: പാളയം ഇമാം
Next post ദിലീപ് നിരപരാധി എന്ന് ആർ ശ്രീലേഖ : കൊടതിയലക്ഷ്യ നടപടി ആരംഭിക്കും