
നാവു പിഴച്ചതാകാം , സജി ചെറിയാൻ രാജിവെക്കേണ്ടതില്ല: എം എ ബേബി
തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ ഭരണഘടനക്കെതിരായി നടത്തിയ പരാമർശത്തിൽ രാജിവെക്കേണ്ടതില്ലയെന്നും പ്രസംഗതിനിടയിൽ വന്ന നാവു പിഴച്ചതാകാമെന്നും എം എ ബേബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു . ഭരണഘടനയെല്ല ഭരണഘൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ വിശദീകരിച്ചുവെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയിൽ തന്നെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിന്റെ അർഥം ഭരണഘടന പൂർണമല്ല കാലത്തിനനുസരിച് മാറ്റം വരുത്താം എന്നുമാണെന്ന് എം എ ബേബി പ്രതികരിച്ചു .
എന്നാൽ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷവും ബി ജെ പി യും ആവശ്യപ്പെടുന്നത് . നിയമപണ്ഡിതന്മാരും സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ വിമർശിച്ചു . സെക്രട്ടറിയേറ്റിനു മുന്നിലും പത്തനംതിട്ടയിലും മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു .