
നാലിൽ ആര് വാഴും ആരു വീഴും ;
ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോള്‍ വീതമായിരുന്നു ഇരുവരും നേടിയത്. നെതര്‍ലന്‍ഡ്സിന്റെ അവസാന നിമിഷങ്ങളിലെ തിരിച്ചുവരവിനെ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന അതിജീവിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നായക മികവുകൂടി കണ്ട മത്സരം.
ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം മൊറോക്കോയ്ക്ക് ചേരുമോ എന്നാണ് ചോദ്യം. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാലിറ്റി ഷൂട്ടൗട്ടിലും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു. പ്രതിരോധക്കരുത്താണ് മൊറോക്കോയുടെ ആയുധം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് കൂട്ടത്തിലെ നാലാമന്‍. മുന്നില്‍ വന്ന ചെറുതും വലുതുമായ ടീമുകള്‍ തച്ചുടച്ചാണ് ഫ്രഞ്ച് പടയുടെ മുന്നേറ്റം.