നാ​യാ​ട്ടി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; മൃ​ത​ദേ​ഹം വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടു

ഇ​ടു​ക്കി: നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റു മ​രി​ച്ച ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടു. ഇ​ടു​ക്കി ഇ​രു​പ​തേ​ക്ക​ർ കു​ടി​യി​ൽ മ​ഹേ​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി.

മ​ഹേ​ന്ദ്ര​ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ മൃ​ത​ദേ​ഹം പോ​ത​മേ​ട് വ​ന​ത്തി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 28 മു​ത​ലാ​ണ് മ​ഹേ​ന്ദ്ര​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ രാ​ജാ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ഹേ​ന്ദ്ര​ൻ നാ​യാ​ട്ടി​ന് പോ​യ​താ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ മ​ഹേ​ന്ദ്ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥ​ല​ത്ത് കു​ഴി​ച്ചി​ട്ട​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. മ​ണ്ണ് മാ​റ്റി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മേ സം​ഭ​വം സ്ഥി​രീ​ക​രി​ക്കാ​നാ​കു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published.

Previous post ധോ​ണി​യി​ല്‍ കാ​ട്ടാ​ന​യെ തു​ര​ത്താ​ന്‍ കു​ങ്കി​യാ​ന​
Next post ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതി കയ്യേറി പ്രതിഷേധക്കാര്‍. പ്രസിഡന്റ് രാജ്യം വിട്ടു എന്ന് റിപ്പോർട്ട്