
നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഇടുക്കി: തൊടുപുഴയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും.
ഇന്നലെ പുലര്‍ച്ചെയാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്. സംശയം തോന്നിയ ഡോക്ടര്‍ വിവരമറിയിച്ചതിനുസരിച്ച് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.