
നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം നെറ്റ്‌ഫ്ലിക്സില്‍ കാണാം
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും നാളെ നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ നെറ്റ്‌ഫ്ളിക്‌സിൽ സ്ക്രീൻ ചെയ്യുമെന്ന് സൂചന. വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങളും പുറത്ൾതു വരുന്നു.
ഡോക്യുമെന്‍ററി മാതൃകയിൽ വിവാഹം ചിത്രീകരിക്കുന്നത് വിധായകൻ ഗൗതം മേനോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതിനായി രണ്ടുകോടിയോളം നെറ്റ്‌ഫ്ലിക്‌സ് ചെലവഴിക്കും എന്നാണ് വിവരം.
പുലർച്ചെ നാല് മണിയ്ക്കും ഏഴുമണിയ്ക്കും ഇടയിലാണ് വിവാഹം. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽവച്ചു നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം പിന്നീട് മഹാബലിപ്പുരത്തെ റിസോർട്ടിലേയ്ക്ക് മാറ്റിയിരുന്നു. ഹൈന്ദവാചാരപ്രകാരമായിരിക്കും വിവാഹചടങ്ങുകൾ.
ചടങ്ങ് നടക്കുന്ന വേദിയിലേയ്ക്ക് മാദ്ധ്യമങ്ങൾക്ക് പ്രവേശനമില്ല. ശനിയാഴ്ച ഇരുവരും മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. താരങ്ങൾ അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രിയെ വിവാഹം ക്ഷണിക്കാനെത്തിയ ചിത്രങ്ങൾ വൈറലായിരുന്നു. എം കെ സ്റ്റാലിനെ കൂടാതെ രജനീകാന്ത്, കമലഹാസൻ, തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.