“ന​ട്ടാ​ൽ കിളിക്കാ​ത്ത നു​ണ; സ്വ​പ്നാ​രോ​പ​ണം കേ​ര​ളം പു​ച്ഛി​ച്ച് ത​ള്ളും” – സി​പി​എം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട്ടാ​ൽ പൊ​ടി​ക്കാ​ത്ത നു​ണ​ക​ളാ​ണെ​ന്നും കേ​ര​ളീ​യ സ​മൂ​ഹം ഇ​തി​നെ പു​ച്ഛി​ച്ച് ത​ള്ളു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്. കാ​റ്റ് പി​ടി​ക്കാ​തെ പോ​യ നു​ണ​ക്ക​ഥ​ക​ളാ​ണ് ഇ​പ്പോ​ൾ ര​ഹ​സ്യ​മൊ​ഴി എ​ന്ന പേ​രി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് സി​പി​എം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഏ​ജ​ൻ​സി​ക​ളാ​യ എ​ൻ​ഐ​എ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ക​സ്റ്റം​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​പ​ത്രം ന​ൽ​കുകയും ചെയ്തതാണ്. ​ ഇ​ഡി കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​തി​നു​ള്ള അ​ന്തി​മ​മാ​യ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ഡി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം പു​തി​യ തി​ര​ക്ക​ഥ​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് എ​ന്ന​തും അ​ങ്ങേ​യ​റ്റം സം​ശ​യാ​സ്പ​ദ​മാ​ണ്.

ര​ഹ​സ്യ മൊ​ഴി ന​ൽ​കി​യും അ​ത്തു ഉടനെ തന്നെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ടു​ക​യും ചെ​യ്യു​ക എ​ന്ന​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത് ഇ​വ​യാ​കെ നേ​ര​ത്തെ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നേ​രെ പോ​ലും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണ് സ്വ​ർ​ണ​ക​ള്ള​ക​ട​ത്ത് കേ​സി​ലെ പ്ര​തി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. 

ഒ​രി​ക്ക​ൽ പ​രാ​ജ​യ​പ്പെ​ട്ട തി​ര​ക്ക​ഥ​ക​ളും പ്ര​ച​ര​ണ​ങ്ങ​ളും വീ​ണ്ടും കൊ​ണ്ടു​വ​ന്ന് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ചി​ല​ർ ക​രു​തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ന​ട്ടാ​ൽ കിളിക്കാ​ത്ത നു​ണ​ക​ളെ വീ​ണ്ടും ന​ന​ച്ച് വ​ള​ർ​ത്തു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ കേ​ര​ളീ​യ സ​മൂ​ഹം പു​ച്ഛി​ച്ച് ത​ള്ളു​ക ത​ന്നെ ചെ​യ്യും.

മു​ഖ്യ​മ​ന്ത്രി​യെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും സി​പി​എം പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published.

Previous post ‘ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും’- ഡി വൈ എഫ് ഐ
Next post ജ​ലീ​ലി​ന്‍റെ പ​രാ​തി: സ്വ​പ്ന​യ്ക്കും പി.​സി ജോ​ർ​ജി​നു​മെ​തി​രെ കേ​സെ​ടുത്തു