നടി മോളി കണ്ണമാമാലിക്ക്‌ ആധാരമെടുത്തു നല്‍കി ഫിറോസ് കുന്നംപറമ്പില്‍

നടി മോളി കണ്ണമാലിയ്ക്ക് ധനസഹായവുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തിഭീഷണി നേരിട്ടുകൊണ്ടിരുന്ന ഇവരുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നല്‍കി. “പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി കണ്ണമാലിയ്ക്ക് നല്‍കേണ്ടതില്ല.” ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്ന മേരി കണ്ണമാലി കുറച്ചുകാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതം വന്നതോടെ നില ഗുരുതരമാവുകയും ചെയ്തു. സിനിമാരംഗത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ പേര്‍ അവര്‍ക്ക് സഹായവുമായെത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous post സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു; സച്ചിന്‍ ദേവിനെതിരെ കെ.കെ രമ
Next post ബ്രഹ്മപുരത്തെ പിഴ ജനങ്ങളില്‍നിന്ന് ഈടാക്കാന്‍ സമ്മതിക്കില്ല; – വി ഡി സതീശന്‍