നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ലഹരിക്കടത്ത്, നടപടിക്ക് സി പി എം

ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ സി പി എം ജില്ലാ നേതൃത്വം ഇടപെടുന്നു. വിഷയം ചർച്ച ചെയ്യാന്‍ ഉടന്‍ സിപിഎമ്മിന്‍റെ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ഷാനവാസിനെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. ഇന്നലെ വൈകിട്ട് ചേർന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

Leave a Reply

Your email address will not be published.

Previous post ഗര്‍ഭിണിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, പൊള്ളല്‍ ഗുരുതരം
Next post ഹണിട്രാപ് കേസിൽ വിദേശത്ത് ഒളിവിൽപോയ പ്രതി പിടിയിൽ