
ധോണിയില്‍ കാട്ടാനയെ തുരത്താന്‍ കുങ്കിയാന
പാലക്കാട്: ധോണിയില്‍ കാട്ടാനയെ തുരത്താന്‍ കുങ്കിയാനയെ എത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് വയനാട്ടിലെ മുത്തങ്ങ പരിശീലന കേന്ദ്രത്തില്‍ നിന്നും കുങ്കിയാനയെ വനം വകുപ്പ് സ്ഥലത്തെത്തിച്ചത്.
ധോണിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വയോധികന് കാട്ടാന ആക്രമണത്തില്‍ കൊല്ല പ്പെട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് നിരവധി കാട്ടാനകളെ തുരത്തിയിട്ടുള്ള പ്രമുഖ എന്ന കുങ്കിയാനയെ പാലക്കാടെത്തിച്ചത്.
കാട്ടാനകളെ തുരത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കിയാനകള്‍. കാട്ടാനയെ പേടിപ്പിച്ച് ഓടിയ്ക്കാനാണ് കുങ്കിയാനകള്‍ ആദ്യം നോക്കുക.
ഇവ കാടുകയറിയില്ലെങ്കില്‍ നേരിട്ടുള്ള പോരാട്ടത്തിലൂടെ കാട്ടാനകളെ തുരത്തും. കുങ്കിയാനയുടെ സാന്നിധ്യമറിയുമ്പോള്‍ തന്നെ കാട്ടാനകള്‍ കാട് കയറുകയാണ് പതിവ്.