
‘ദ കശ്‍മിര്‍ ഫയല്‍സ്’ സംവിധായകൻ വിവേക് അഗ്‍നിഹോത്രിയുടെ ചിത്രം, ‘ദ വാക്സിൻ വാര്‍’ തുടങ്ങി
‘ദ കശ്‍മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്‍ടിച്ച ബോളിവുഡ് ചിത്രമായിരുന്നു ‘ദ കശ്‍മിര്‍ ഫയല്‍സ്’. ‘ദ കശ്‍മീര്‍ ഫയല്‍സ്’ തിയറ്ററുകളില്‍ മികച്ച പ്രതികരണവും നേടി. വിവേക് അഗ്‍നി ഹോത്രിയുടെ പുതിയ ചിത്രത്തിന് പൂജയോടെ തുടക്കമായിരിക്കുകയാണ്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലക്നൗവിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. ‘ദ വാക്സിൻ വാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക.