samil-kumar-shamzeer-major-ravi

ദേവസ്വം മന്ത്രി മിത്തിസം മന്ത്രി; ഭണ്ഡാരത്തിലെ പണത്തെ മിത്തുമണി എന്ന് വിളിക്കണം; സ്പീക്കറെയും സിപിഎമ്മിനെയും പരിഹസിച്ച് സലിം കുമാർ

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെയും, വിവാദ പരാമർശത്തെ പിന്തുണച്ച സിപിഎമ്മിനെയും പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ ചില മാറ്റങ്ങൾ ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ഭാഗമായി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും, ഭണ്ഡാരത്തിൽ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കാമെന്നും സലീം കുമാർ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്. – സലീം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഷംസീറിന്റെ വിവാദ പരാമർശത്തിനും ഇതിനെ പിന്തുണയ്ക്കുന്ന സിപിഎം ധാർഷ്ട്യത്തിനുമെതിരെ ഹിന്ദു വിഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് സംഭവത്തിൽ പ്രതികരിച്ച് സലീം കുമാർ രംഗത്ത് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

shamseer-prasanth-sivan-750x394 Previous post അള്ളാഹുവും സ്വർഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് ശിവൻ
devendra-fadnavis-politics Next post മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം പരിഗണിക്കുന്നു : ദേവേന്ദ്ര ഫഡ്‌നാവിസ്