
ദേവരാജൻ മാസ്റ്ററുടെ 95 മത് ജന്മദിനം ആചരിച്ചു
തിരുവനന്തപുരം: അനശ്വര സംഗീതജ്ഞൻ ജി. ദേവരാജൻ മാസ്റ്ററുടെ തൊന്നുറ്റി അഞ്ചാം ജന്മദിനം ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആചരിച്ചു. ഇന്നെലെ മാനവീയം വീഥിയിലെ ദേവരാജൻ സ്ക്വയറിൽ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരും പിന്നണി ഗായകരും ആരാധകരും ചേർന്ന് പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി.
ഗായകരായ കല്ലറ ഗോപൻ, , രാജീവ് ഒ എവി, രാജലക്ഷ്മി , സരിത രാജീവ്, അപർണ രാജീവ്, ഫൗണ്ടേഷൻ പ്രസിഡന്റ് ജയമോഹൻ, സെക്രട്ടറി കരമന ഹരി എന്നിവരോടൊപ്പം തിരുവനതപുരം കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികളും ചേർന്ന് ദീപങ്ങൾ തെളിയിച്ചു. ഒ.എൻ.വി.ദേവരാജൻ കൂട്ടുകെട്ടിലെ അനശ്വര ഗാനമായ വരിക ഗന്ധർവ്വ ഗായകാ വീണ്ടും എന്ന ഗാനം ഗായകർ ആലപിച്ചു.
ദേവരാജ സംഗീതത്തിൽ പിറന്ന മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിന്റെ അൻപതാം വാർഷികാഘോഷങ്ങൾ ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഒക്ടോബറിൽ സംഘടിപ്പിക്കും… വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രശസ്ത പിന്നണിഗായകർ ചടങ്ങിൽ മുഖ്യാതിഥികളാകും. ദേവരാജൻ മാസ്റ്റർ ജീവൻ നൽകി സൃഷ്‌ടിച്ച നവോത്ഥാന ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും.