തൃശൂരിൽ തെരുവുനായ ആക്രമണം : 9 പേർക്ക് പരിക്ക്

സംസ്ഥാനത്ത് വ്യാഴാഴ്ചയും തെരുവു നായ ആക്രമണം. തൃശൂർ വല്ലിച്ചിറ, ഊരകം ഭാഗങ്ങളിൽ പത്തു പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പരിക്കേറ്ററവർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളെജിൽ ചികിത്സ തേടി.റോഡിലൂടെ നടന്നു പോയവർക്കാണ് നായയുടെ കടിയേറ്റത്. കണ്ണിൽ കണ്ടവരെയെല്ലാം നായ കടിച്ച് ഓടിക്കുകയായിരുന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. പിന്നീട് നായയെ വാഹനമിടിച്ച് ഉരകത്തുനിന്നും കണ്ടെത്തി.

Leave a Reply

Your email address will not be published.

Previous post ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി
Next post കരിപിടിച്ച ഏത് പാത്രവും ഇനി തിളങ്ങും; അടുക്കളയിൽ തന്നെയുള്ള മൂന്ന് സാധനങ്ങൾ മതി