
തുണിവില്‍പ്പനയുടെ മറവില്‍ വീട്ടിലൊരുക്കിയത് ‘ബാര്‍’; പിടിച്ചത് 50 കുപ്പി മദ്യം; യുവാവ് പിടിയില്‍
വീട്ടില്‍ അനധികൃത ബാര്‍ നടത്തി മദ്യം വിറ്റഴിച്ചിരുന്ന യുവാവിനെ തൃശ്ശൂര്‍ റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടി. പുത്തൂര്‍ വെട്ടുകാട് നാലുകെട്ട് സ്വദേശി പാതിരക്കാട്ട് വീട്ടില്‍ സിന്റപ്പന്‍ എന്ന സിന്റോ (30)യാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 50 കുപ്പി വിദേശമദ്യവും പിടികൂടി.
തുണിവില്‍പ്പനയുടെ മറവിലായിരുന്നു മദ്യവില്‍പ്പന. സമാന കേസില്‍ ഇയാള്‍ മുമ്പും പിടിക്കപ്പെട്ടിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ ടി.ജി. മോഹനന്, സുനില്‍കുമാര്‍ ടി.ആര്., ശിവന് എന്‍.യു., എക്സൈസ് ഓഫീസര്‍മാരായ വിശാല്‍, ജോസഫ്, ദുര്‍ഗ, ശ്രീജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.