
കെ എസ് ആര് ടി സിയില്‍ ശംബളം രണ്ടു ദിവസത്തിനകമെന്ന് മന്ത്രി. അതേസമം ജൂലൈ മാസത്തിലെ ശംബളം നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട് കെ എസ് ആര് ടി സി കോടതിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസത്തിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തു തീര്‍ക്കും. ഇതിനായി സര്‍ക്കാര്‍ സഹായം ലഭിച്ചെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
വരുമാനമുപയോഗിച്ച് മാത്രം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ട്രേഡ് യൂണിയനുകളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും ആന്റണി രാജി പറഞ്ഞു.
അതേസമം ജൂലൈ ശംബളം നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട് കെ എസ് ആര് ടി സി കോടതിയില്‍. കണ്ടക്ടര്‍ ഡ്രൈവര്‍ തസ്തികകളിലുള്ളവര്‍ക്ക് ശംബളം നല്കുന്നതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവച്ച ഇടക്കാല ഉത്തരവില്‍ എല്ലാമാസവും അഞ്ചാം തീയതിക്കു മുന്‍പ് ശംബളം നല്‍കണം എന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ജൂലൈ മാസത്തിലെ ശംബളം നല്കാന് ഫണ്ടില്ലെന്നും 10 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ എസ് ആര് ടി സി ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.