ഡാമുകൾ തുറക്കുന്നു: ജാഗ്രത വേണമെന്ന് അധികൃതർ

ഇടുക്കി: സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന ന​ട​പ​ടി​ക്ക് ശേ​ഷ​വും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. 2385.18 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്.മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ 138.75 അ​ടി വെ​ള്ള​മു​ണ്ട്.

കക്കി-ആനത്തോട് അണക്കെട്ടുകൾ ഇന്ന് തുറക്കും. ഇടമലയാർ അണക്കെട്ട് നാളെ തുറക്കും. എറണാകുളം ജില്ലയിൽ ജാഗ്രതാ പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു.

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ബാ​ണാ​സു​ര ഡാം ​തു​റ​ന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് ഡാ​മിന്‍റെ ഒ​രു ഷ​ട്ട​ര്‍ 10 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. സെ​ക്ക​​ന്‍റി​ല്‍ 8.50 ഘ​ന​മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

ജ​ല​നി​ര​പ്പ് അ​പ്പ​ര്‍ റൂ​ള്‍ ലെ​വ​ല്‍ ക​ട​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഡാം ​തു​റ​ന്ന​ത്. കോ​ട്ടാ​ത്ത​റ മേ​ഖ​ല​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ള​ള​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്ത് നി​ന്ന് ആ​ളു​ക​ളെ പൂ​ര്‍​ണ​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

സ​മീ​പ​ത്തെ പു​ഴ​ക​ളി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്ന് ആ​ളു​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​. ഡാം ​തു​റ​ക്കും മു​മ്പ് റ​വ​ന്യു​മ​ന്ത്രി കെ ​രാ​ജ​നും ജി​ല്ലാ ക​ല​ക്ട​റും അ​ട​ക്ക​മു​ള്ള​വ​ര്‍ ഡാ​മി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published.

Previous post കരാറുകാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം: മുഹമ്മദ് റിയാസ്
Next post ഹെല്‍മെറ്റിൽ ക്യമാറ വെച്ചാൽ ലൈസന്‍സ് പോകും