
ഡല്‍ഹിയില്‍ ആം ആദ്‍മിഎം എല്‍ എമാര്‍ക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ അട്ടിമാറിക്കാന്‍ ബി ജെ പി ശ്രമമെന്ന് അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആദ്‍മി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമമെന്ന് അരവിന്ദ് കെജ്രിവാള്‍. നാല്‍പ്പത് എം എല്‍ എമാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ബി ജെ പി ശ്രമിച്ചു എന്ന് ആം ആദ്‍മി എം എല്‍ എ ദിലീപ് പാണ്ഡേ ആരോപിച്ചു. ഇരുപത് കോടി രൂപ വീതമാണ് എം എല്‍ എമാര്‍ക്ക് വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ദിലീപ് പാണ്ഡേയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്‍റെ വസതിയില്‍ എം എല്‍ എമാരുടെ അടിയന്തര യോഗം വിളിച്ചു. ഈ യോഗത്തില്‍ 53 എ എല്‍മാര്‍ പങ്കെടുത്തെന്നും സംസ്ഥാനത്തില്ലാത്ത എം എല്‍ എമാര്‍ മാത്രമാണ് പങ്കെടുക്കാതിരുന്നതെന്നും ആം ആദ്‍മി പാര്‍ട്ടി അറിയിച്ചു.
മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്താണ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം എ എ പി ഉന്നയിക്കുന്നത്. എന്നാല്‍, മദ്യനയ അഴിമതിയില്‍ മറുപടി പറയാനില്ലാത്തതിനാലാണ് എ എ പി ഇത്തരം ആരോപണം ഉന്നയിച്ച് ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്ന് ബി ജെ പി പ്രതികരിച്ചു.