
ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ ഇഷാന് കിഷന്; ഗെയിലിനെ മറികടന്ന് ലോകറെക്കോഡ്
മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ച് ഇന്ത്യ. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഇഷാന് കിഷന് ഇരട്ട സെഞ്ച്വറി നേടി. ഇതോടെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി ആയി ഇഷാന് കിഷന് പുതിയ ചരിത്രം സൃഷ്ടിച്ചു. അതിവേഗ ഇരട്ടസെഞ്ച്വറിയിലൂടെ ലോകറെക്കോഡും കിഷന് സ്വന്തം പേരില്‍ കുറിച്ചു.