ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ തേടി

ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബഹനാഗയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അപകടത്തെക്കുറിച്ച് പരുക്കേറ്റ ആളുകളില്‍ നിന്നും അദ്ദേഹം നേരിട്ട് വിവരങ്ങള്‍ തേടി. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഭുവനേശ്വറില്‍ നിന്നും നാവികസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബലാസോറിലെത്തിയത്. അവിടെ നിന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ സ്വീകരിച്ചു. അപകടത്തെ കുറിച്ച് അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു.

ഇന്നലെ രാത്രിയുണ്ടായ ട്രെയിന്‍ അപകടത്തില്‍ 261 പേരാണ് മരിച്ചത്. സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. 19ഓളം മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post നോർക്ക – യു.കെ കരിയർ ഫെയർ :<br>സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാർ യു.കെ യിലേയ്ക്ക്..<br>വിമാന ടിക്കറ്റുകൾ. പി. ശ്രീരാമകൃഷ്ണൻ കൈമാറി
Next post പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം ആഴിമല കടൽത്തീരത്ത്