ട്രെയിനില്‍നിന്ന് ചാടിയിറങ്ങാന്‍ ശ്രമം:തൃശൂരിൽ രണ്ടുപേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ വീണു മരിച്ചു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് വരികെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.
രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ഇവര്‍ ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

മംഗളൂരു എക്‌സ്പ്രസും അമൃത എക്‌സ്പ്രസുമാണ് ഈ സമത്ത് കൊരട്ടിവഴി തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്നത്. ഇതില്‍ ഏത് ട്രെയിനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടിയിറങ്ങിയപ്പോള്‍ തലയടിച്ച് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിദ്യാര്‍ഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്.

Leave a Reply

Your email address will not be published.

Previous post മലയാളി വിദ്യാര്‍ഥി ബെംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌തു
Next post യുകെയില്‍ മലയാളി നഴ്‌സും രണ്ടു മക്കളും കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍