ജൻഡർ ന്യൂട്രൽ യൂണിഫോം, സ്കൂളുകൾ മിക്സഡ് ആകുന്ന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജൻഡർ ന്യൂട്രൽ യൂണിഫോം ആരെയും അടിച്ചേൽപ്പിക്കാനാകില്ലന്നും സ്‌​കൂ​ളു​ക​ൾ മി​ക്‌​സ​ഡ് ആ​ക്കാ​നു​ള്ള തീ​രു​മാ​നം പി ടി എ യുടെ തീരുമാത്തോടെയെന്നും വി ശിവൻകുട്ടി. വാർത്താസമ്മേളനത്തിൽ വെച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂ​ള്‍ ക്യാ​മ്പ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മ​ന്ത്രി കർശന നിർദേശം നൽകി. കുട്ടികളിലെ അമിത ഫോൺ ഉപയോഗം കുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​കും ഇ​നി മേ​ധാ​വി​യെ​ന്നും ഹെ​സ്മാ​സ്റ്റ​ര്‍ ഇ​നി മുതൽ വൈസ് പ്രി​ന്‍​സി​പ്പ​ൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 2023 ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ കോ​ഴി​ക്കോ​ട്ട് വെ​ച്ചും സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ന​വം​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ട​ക്കും.

സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​മെ​ന്നും പ്ല​സ് വ​ണ്‍ ക്ലാ​സ്സു​ക​ള്‍ ഈ ​മാ​സം 25ന് ​ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് 15ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച് 16, 17 തീ​യ​തി​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തും. മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച് 25ന് ​പ്ര​വേ​ശ​നം ന​ട​ത്തും.

Leave a Reply

Your email address will not be published.

Previous post ആ​ന്‍റ​ണി രാ​ജു​വി​നെതിരെയുള്ള തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ തു​ട​ർ ​ന​ട​പ​ടി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി
Next post വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; അധ്യാപകന് 79 വര്‍ഷം കഠിനതടവ്