ജോ ജോസഫിന്റെ വ്യാജവിഡിയോ അപ്‌ലോഡ് ചെയ്തയാള്‍ കോയമ്പത്തൂരില്‍ പിടിയില്‍

കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ ട്വിറ്ററിൽ അപ്‍ലോഡ് ചെയ്തയാൾ കോയമ്പത്തൂരിൽ പൊലീസ് പിടിയിൽ .മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കോയമ്പത്തൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം സിറ്റി പൊലീസ് കസ്റ്റഡിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ട്വിറ്റർ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിഡിയോ അപ്‍ലോഡ് ചെയ്യുകയും , വാട്സാപ്പിലേയ്ക്കും മറ്റു സമൂഹമാധ്യമങ്ങൾ വഴിയും വിഡിയോ പ്രചരിക്കുകയായിരുന്നു. സ്വന്തം ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണ് ഇയാളെ കുടുക്കിയത് എന്നാണ് വിവരം.ഇയാള്‍ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് പറയുന്നത്.
വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സി പി എം നേതാവ് എം സ്വരാജ് ,എംപി
എഎ റഹീം,സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ
രംഗത്തെത്തി. പരാജയഭീതി കാരണം യുഡിഎഫ് ആസൂത്രണം ചെയ്തതാണ് വ്യാജ വീഡിയോ എന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

എന്നാൽ ഇതിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം വിവാദമാക്കേണ്ട കാര്യമില്ലന്നും. അറസ്റ്റ് ചെയ്ത ലീഗ് അനുഭാവിയെ അറിയില്ലെന്നും പ്രതികരിച്ചു .

Leave a Reply

Your email address will not be published.

Previous post രാജ്യസഭ സീറ്റ്: പ്രതിഷേധവുമായി നഗ്മ
Next post കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ