
ജെന്‍ട്രല്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കരുത്: വി ഡി സതീശന്‍
മലപ്പുറം: ജെന്‍ട്രല്‍ ന്യൂട്രാലിറ്റി ആവശ്യമാണെങ്കിലും അത് ആരെയും അടിച്ചേൽപ്പിക്കരുതെന്ന് വി ഡി സാധീശൻ. മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നിലപാടെന്നും പക്ഷെ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ കോ ഒര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ലീഗിന്‍റെ നീക്കം. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്റായപെട്ടു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല എന്നും ജെന്‍ട്രല്‍ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമശം നടത്തിയ എം കെ മുനീറിനെയും ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു.