ജൂൺ 15: വയോജന അതിക്രമ വിരുദ്ധ ദിനം, കേരള സമൂഹ്യ സുരക്ഷാ മിഷൻ

ജൂൺ 15 ലോക വയോജനങ്ങൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ ദിനം 2022 ആയി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ വയോജനങ്ങൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ പ്രതിജ്ഞയെടുക്കും. 15ന് രാവിലെ 11 മണിക്ക് സ്കൂൾ, കോളജ്, സർവ്വകാശാലകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിജ്ഞ നടക്കും. ജില്ലകളിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന പൗരൻമാരും ജനപ്രതിനിധികളും, ജീവനക്കാരും, പരിപാടികളിൽ പങ്കാളികളാവും.
സാമൂഹ്യ നീതി വകുപ്പ്
ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തി: ഉമ്മന്‍ ചാണ്ടി
Next post പ്രതിപക്ഷനേതാവിനേയും എകെ ആന്‍റണിയേയും അപായപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നു: കെ.സുധാകരന്‍