
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി
എംവി ജയരാജൻ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വിധിക്ക് നിയമബോധമുള്ള ഡിവിഷൻ ബെഞ്ച് വില കൽപിച്ചിട്ടില്ല. ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധമെന്ന് വ്യക്തമാകാനുണ്ട്. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് ഡി വിഷൻ ബഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം.