‘ജവാൻ’ ഉത്പാദനം വർധിപ്പിക്കുന്നു; പ്രീമിയം, അര ലിറ്റർ എന്നിവ വന്നേക്കും

‘ജവാൻ’ റമ്മിൻറെ ഉത്പാദനം വരുന്ന ബുധനാഴ്ച മുതൽ വർധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെയാണ് അധികം ലിറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നത്. നിലവിൽ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്‌സാണ്. അത് 12,000 ആയിട്ട് വർധിക്കും. പ്രതിദിനം നാലായിരം കെയ്‌സ് അധികം.

മദ്യം നിർമ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററിൽനിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയർത്താൻ അനുമതി തേടി ജവാൻ റമ്മിൻറെ ഉത്പാദകരായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിനു കത്തു നൽകി. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ കഴിയും.

മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാൻ പ്രീമിയവും പുറത്തിറക്കാൻ ആലോചിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു. ഒരു ലീറ്റർ കുപ്പിയാണ് ഇപ്പോൾ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലൻഡിങ് ലൈനുകൾ കൂട്ടിച്ചേർക്കുന്ന ജോലി ബുധനാഴ്ച പൂർത്തിയാകും. 
 

Leave a Reply

Your email address will not be published.

Previous post മദ്യം കിട്ടാത്തതിന് ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലുപേർ കസ്റ്റഡിയിൽ
Next post വാട്‌സാപ്പ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന വിവരം; കണ്ണൂരിൽ കടലിൽ ചാടി മരിച്ച് യുവതി