
ജലീലിന്റെ പരാതി: മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന
തിരുവനന്തപുരം: കെ.ടി. ജലീല്‍ എംഎല്‍എയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ അഭിഭാഷകന് മുഖേന ജാമ്യത്തിന് ഹര്‍ജി നല്‍കും. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തും മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ജലീലിന്റെ പരാതിയില്‍ 153, 120 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്വപ്നയ്ക്കെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തനിക്കുമെതിരേ സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതികരിച്ചതായി ജലീല്‍ പരാതിയില്‍ ആരോപിക്കുന്നു.