
ജലപരിശോധന ജനങ്ങളിലേക്ക്’ :
ഹ്രസ്വചിത്രം പ്രദർശനോദ്ഘാടനം നാളെ
കേരള വാട്ടർ അതോറിറ്റി ജലഗുണനിലവാര പരിശോധന വിഭാഗം തിരുവനന്തപുരം ഡിവിഷൻ നിർമിച്ച ‘ജലപരിശോധന ജനങ്ങളിലേക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം നാളെ (14.06.2023) 12.30ന് വാട്ടർ അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം ജലഭവനിൽ ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. മാനേജിങ് ഡയറക്ടർ ശ്രീമതി. ഭണ്ഡാരി സ്വാഗത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. പ്രമോദ് നാരായണൻ എംഎൽഎ, വാട്ടർ അതോറിറ്റി ബോർഡ് അംഗം ശ്രീ. ആർ.സുഭാഷ് എന്നിവർ പങ്കെടുക്കും. ജലഗുണനിലവാര പരിശോധനയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങൾക്ക് ബോധവൽക്കരണം നൽകാനായാണ് ഹ്രസ്വചിത്രം നിർമിച്ചിട്ടുള്ളത്.
