ജമ്മു കശ്മീരിലെ കത്രയിൽ ഭൂചലനം

കത്രയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ 5.01നാണ് റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും കേന്ദ്രം അറിയിച്ചു. ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മേഘാലയയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 9.26 നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൻ്റെ തീവ്രത 3.9 രേഖപ്പെടുത്തി. അതേസമയം നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published.

Previous post 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി ഈ ദക്ഷിണ കൊറിയൻ കരുത്തന്മാര്‍
Next post ‘ജനങ്ങളെ വിഡ്ഢികളാക്കുന്നു’; ബജറ്റ് അവതരണ ദിവസം ചെവിയില്‍ പൂവെച്ചെത്തി കോണ്‍ഗ്രസ് എം എൽ എ മാർ