ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 ബീഹാര്‍ സ്വദേശികള്‍ മരിച്ചു

ജമ്മുകാശ്മീരില്‍ കൊക്കയിലേക്ക് ബസ് മറിഞ്ഞ് 7 പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമൃത്സറില്‍നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് ഇന്ന് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഝാജ്ജര്‍ കോട്‌ലിക്കടുത്ത് വച്ച് സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ബീഹാറില്‍ നിന്നുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ശ്രീനഗര്‍-ജമ്മു കശ്മീര്‍ ദേശീയപാതയില്‍ ദക്ഷിണ കാശ്മീരിനടുത്ത് വെച്ച് ബസ് തലകീഴായി മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. ഇതുപോലെയുണ്ടായ മറ്റൊരു സംഭവത്തില്‍ അമിത വേഗത്തിലെത്തിയ ട്രെക്ക് സേനാ വാഹനത്തിലിടിച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published.

Previous post സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങല്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി
Next post ഇത് ഇറാന്‍ ജനതയ്ക്കു വേണ്ടി; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്ക