
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് കൊല്ലപ്പെട്ടു .
ടോക്യോ: പൊതുപരിപാടിക്കിടെ വെടിയേറ്റ ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് കൊല്ലപ്പെട്ടു . വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടവുകയും അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയുമായിരുന്നു .
നരാ പട്ടണത്തില്‍ പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം . പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ രണ്ടു തവണയാണ് വെടി വെച്ചത് . ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ ആബെ നിലത്തുവീഴുകയായിരുന്നു. ചോരയൊലിക്കുന്ന നിലയിലാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് ആബെയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ 2020-ലാണ് രാജിവെച്ചത്. 2006-ല്‍ ആദ്യമായി പ്രധാനമന്ത്രിയായ അദ്ദേഹം ഒരുവര്‍ഷത്തോളമാണ് ആദ്യഘട്ടത്തില്‍ ആ പദവി വഹിച്ചത്. പിന്നീട് 2012 മുതല്‍ നീണ്ട എട്ടുവര്‍ഷക്കാലം തുടര്‍ച്ചയായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഒടുവില്‍ 2020-ല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി പദവിയില്‍നിന്ന് രാജിവെച്ചൊഴിയുകയായിരുന്നു.