ജപ്പാന്റെ ആകാശത്ത് നീലപ്രകാശം.അന്യഗ്രഹജീവികളുടെ പറക്കുംതളികയെന്നു സംശയം .

ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ കഴിഞ്ഞ ദിവസം ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രം പതിഞ്ഞു. നീല നിറത്തിലുള്ള സര്‍പ്പിളാകൃതിയിലുള്ള (spiral) ഒരു വിചിത്ര വസ്തു രാത്രിയിലെ തെളിഞ്ഞ ആകാശത്തില്‍ ഇങ്ങനെ ജ്വലിച്ചുനില്‍ക്കുന്നു. ഈ വസ്തു പയ്യെ നീങ്ങുന്നുണ്ടെന്നും പ്രകാശത്തിന്റെ ഈ വേള്‍പൂള്‍ പറക്കുന്നുണ്ടെന്നും കൂടി കണ്ടെത്തിയത് നിരവധി ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിവച്ചിരിക്കുയാണ്.

ജപ്പാനിലെ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ കീഴിലുള്ള സുബാരു ടെലിസ്‌കോപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് യൂട്യൂബിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഈ വിചിത്രവസ്തുവുള്ളത്. അന്യഗ്രഹജീവികളുടെ പറക്കുംതളിക തന്നെയാണ് ഇതെന്ന് നെറ്റിസണ്‍സ് പലരും പറഞ്ഞെങ്കിലും സംഭവം സ്‌പേസ് എക്‌സ് വിക്ഷേപണത്തിനിടെ പുറന്തള്ളപ്പെട്ട ശീതീകരിച്ച റോക്കറ്റ് ഇന്ധനമാണെന്നാണ് നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാന്‍ പറയുന്നത്.

ജനുവരി 18 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.24ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഒരു നാവിഗേഷന്‍ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജപ്പാനീസ് ടെലിസ്‌കോപ്പില്‍ വിചിത്ര ദൃശ്യം പതിഞ്ഞത്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സ്ഥാനവും സര്‍പ്പിളാകൃതിയിലുള്ള പ്രകാശത്തിന്റെ സ്ഥാനവും കണക്കിലെടുക്കുമ്പോള്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററി ഓഫ് ജപ്പാന്റെ വാദങ്ങള്‍ ശരിയാണെന്നാണ് സാറ്റ്‌ലൈറ്റ് ട്രാക്കര്‍ സ്‌കോട്ട് ടില്ലിയും പറയുന്നത്.

Leave a Reply

Your email address will not be published.

Previous post വീട്ടില്‍ കയറി യുവതിയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍
Next post ഭാര്യയെ കൊന്ന ശേഷം കാണാനില്ലെന്ന് പരാതി; പൊലീസ് ചോദ്യം ചെയ്യലില്‍ കുടുങ്ങി യുവാവ്