ജഗദീഷിനെയും സുരേഷ് ഗോപിയെയും അുകരിച്ചാണ് ഇന്നലെ കൈയ്യടി വാങ്ങിയത്, വല്ലാത്തൊരു പോക്കായിപ്പോയെടാ

മിക്രിയിലൂടെ ആരാധകരെ ചിരിപ്പിച്ചാണ് കൊല്ലം സുധി ശ്രദ്ധേയനാകുന്നത്. ജ?ഗദീഷായിരുന്നു സുധിയുടെ മാസ്റ്റര്‍ പീസ്. നിരവധി വേദികളിലാണ് ജ?ഗദീഷിന്റെ ശബ്ദം അനുകരിച്ച് താരം കയ്യടി നേടിയിട്ടുള്ളത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് നടന്ന പരിപാടിയിലും സുധി കാണികളെ കയ്യിലെടുത്തത് ജ?ഗദീഷിന്റെ ശബ്ദത്തിലൂടെയാണെന്ന് പറയുകയാണ് നടന്‍ വിനോദ് കോവൂര്‍. നടന്‍ സുരേഷ് ?ഗോപിയെ അനുകരിക്കുമ്പോള്‍ ആരും തന്റെ മുഖത്തേക്ക് നോക്കരുത് എന്ന് സുധി പറഞ്ഞപ്പോള്‍ സദസ് മുഴുവന്‍ ചിരിച്ചു കയ്യടിച്ചെന്നും വിനോദ് കുറിച്ചു.

വിനോദ് കോവൂരിന്റെ കുറിപ്പ് ഇങ്ങനെ:

എടാ സുധീ വിശ്വസിക്കാനാവുന്നില്ല.
ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജില്‍ ഫ്‌ലവേഴ്‌സും 24 ചാനലും ഒരുക്കിയ ഷോയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വടകരയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും.അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ…

ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകള്‍ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടന്‍ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗില്‍ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോള്‍ സദസ് മുഴുവന്‍ ചിരിച്ചു കൈയ്യടിച്ചു.

ഏറ്റവും മുന്നിലെ ചെയറില്‍ ഇരുന്ന് ഞാനും ഗോകുലം ഗോപാലന്‍ ചേട്ടനും ശ്രീകണ്ഠന്‍ നായരുമടക്കം ഒത്തിരി പേര്‍ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്പോഴാണ് ഈ ദുര്‍വിധി അപകട രൂപത്തില്‍ വന്നത്. പുലര്‍ച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാള്‍ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലി യാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച് കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ.

അവന് കൗണ്ടര്‍ പറയണമെങ്കില്‍ ഞാന്‍ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകള്‍ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ. തൃശൂര്‍ വരെ കാറില്‍ ഇരുന്ന് നിങ്ങള്‍ പറഞ്ഞ തമാശകള്‍ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച് കാണും ഒടുവില്‍ കരയാനായി. ആത്മാവിന് നിത്യശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കാം പ്രിയ കൂട്ടുകാരാ

Leave a Reply

Your email address will not be published.

Previous post സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
Next post ‘നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു’; പോക്‌സോ കേസിൽ രഹ്ന ഫാത്തിമക്കെതിരെ തുടർനടപടികൾ റദ്ദാക്കി