ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് തിരിച്ചടി

ചെന്നൈ: ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പൺ വിഭാഗത്തിൽ ബി ടീമിന് മാത്രമാണ് ജയിക്കാനായത്. എ ടീം സമനിലയായപ്പോള്‍ സി ടീം തോറ്റു.

വനിതാ വിഭാഗത്തിലും ഇന്ത്യയുടെ സി ടീം തോറ്റു. എ,ബി ടീമുകൾ ജയിച്ചു. മലയാളി താരം നിഹാൽ സരിൻ ഉൾപ്പെട്ട ഇന്ത്യ ബി ടീം 3-1ന് കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തി. നിഹാൽ മൊറോനി ലൂക്ക ജൂനിയറിനെ കീഴടക്കി. എസ്.എൽ നാരായണൻ കളിക്കുന്ന എ ടീം ഫ്രാൻസനോടാണ് 2-2ന് സമിനലിയിൽ പിരിഞ്ഞത്. സി ടീമിനെ സ്പെയിനാണ് കീഴടക്കിയത്.

Leave a Reply

Your email address will not be published.

Previous post കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്‍റെ അമൃതപുസ്തകോത്സവത്തിന് നാളെ തുടക്കം.
Next post കനത്ത മഴ : കടലാക്രമണത്തിന് സാധ്യത