
ചെറുപ്പം മുതലുള്ള എന്റെ ഇഷ്ടം; കുട്ടിക്കാലത്തെ ചിത്രവുമായി തമന്ന
തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ താരമാണ് തമന്ന. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ഒരു കുട്ടിക്കാല ചിത്രമാണ്. കുട്ടിക്കാലത്ത് സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതാണ് ചിത്രം. ചെറുപ്പം മുതലുള്ള തന്റെ ഇഷ്ടത്തേക്കുറിച്ചും തമന്ന പറയുന്നുണ്ട്.
എന്റെ പ്രിയപ്പെട്ട ?ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യുക എന്നതിനേക്കാള്‍ വലിയ സന്തോഷമില്ലെന്ന് എന്നെ ഓര്‍മിപ്പിക്കുന്നതാണ് ഈ കുട്ടിക്കാല ചിത്രം. എന്തൊക്കെ സംഭവിച്ചാലും ഡാന്‍സ് ചെയ്യുക. – എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. അതിനൊപ്പം കടല്‍ കരയില്‍ നിന്ന് കൈയില്‍ ചായ ?ഗ്ലാസുമായ ഡാന്‍സ് ചെയ്യുന്ന തമന്നയേയും വിഡിയോയില്‍ കാണാം.
ജീ കര്‍ദയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പ്രൊജക്ട്. ആമസോണ്‍ പ്രൈമിലൂടെ 15നാണ് എത്തുക. കൂടാതെ രജനീകാന്തിന്റെ നായികയായി ജയിലറിലും താരം എത്തുന്നുണ്ട്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.