ചൂതാട്ടത്തില്‍ നിക്ഷേപിച്ച് വന്‍ലാഭം വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍

ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. പൊൻമള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ പട്ടന്മാർതൊടിക റംലത്ത് (24)എന്നിവരാണ് തമിഴ്നാട് ഏർവാടിയിലെ രഹസ്യകേന്ദ്രത്തിൽനിന്ന് അറസ്റ്റിലായത്.മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്
അറസ്റ്റിലായ റംലത്തിന്റെ സഹോദരൻ വളാഞ്ചേരി എടയൂർ പട്ടമ്മർ തൊടി മുഹമ്മദ് റാഷിദിനെ ഡിസംബർ 31-ന് മങ്കട പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്ന് കിട്ടിയ സൂചനപ്രകാരം നടത്തിയ അന്വേണത്തിലാണ് ദമ്പതിമാർ പിടിയിലായത്. വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.

Leave a Reply

Your email address will not be published.

Previous post മയക്കുമരുന്നും ആയുധങ്ങളുമായി മലപ്പുറം താനൂരില്‍ യുവാവ് പിടിയില്‍
Next post മദ്യപാനം ചോദ്യംചെയ്തതിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് CITU-ക്കാരുടെ ക്രൂര മർദ്ദനം