
ഗ്യാന്‍വാപി: സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട പ്രൊഫസര്‍ അറസ്റ്റ്
ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പ്രൊഫസര്‍ രത്തന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഗ്യാന്‍വാപി മസ്ജിദിലെ കിണറ്റില്‍ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് ഫ്രൊഫസര്‍ രത്തന്‍ ലാലിന്റെ പോസ്റ്റ്. ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
‘ഇന്ത്യയില്‍, നിങ്ങള്‍ എന്തെങ്കിലും സംസാരിച്ചാല്‍, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തും. ഞാന്‍ ഒരു ചരിത്രകാരനാണ്, എന്റെ പോസ്റ്റില്‍ ഞാന്‍ വളരെ ജാഗ്രതയോടെയുള്ള ഭാഷ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ
ഞാന്‍ സ്വയം പ്രതിരോധിക്കും’ പ്രൊ.രത്തന്‍ ലാല്‍ വ്യക്തമാക്കി.
ദലിത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യൂസ് പോര്‍ട്ടലായ അംബേദ്കര്‍നാമയുടെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫും കൂടിയാണ് പ്രൊഫസര്‍.